ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ, ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർഥമെന്ന് സന്തോഷ് പണ്ഡിറ്റ്.
സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണ്. എന്നാല് പ്രേക്ഷകർ അവരുടെ സമയവും അവരുടെ ജോലിയും പണവും മൊബൈൽ ഡാറ്റയും കളഞ്ഞു ഇതെല്ലാം കാണുന്നു. എന്നിട്ട് അവരുടെ ആരാധകരായി അടികൂടുന്നു. എന്തിന് ? കുറെ കോടികൾ അവർ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം.
നിങ്ങൾക്ക് എന്ത് ലാഭം? ഇങ്ങനെ കുറെ പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് പല നടന്മാരും സംവിധായകരും കോടീശ്വരന്മാർ ആകുന്നു. വലിയ കോടികളുടെ ഫ്ലാറ്റ് വയ്ക്കുന്നു, മാസം തോറും കോടികളുടെ കാർ മേടിക്കുന്നു, വലിയ ബിസിനസ് തുടങ്ങുന്നു. ഇതെല്ലാം കണ്ട് താരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന, കിട്ടാത്ത കളക്ഷൻ കോടികൾ കിട്ടി എന്നും പറഞ്ഞു കലഹങ്ങൾ നടത്തുന്ന ആരാധകർ പലരും സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ, ജോലി ഇല്ലാതെ, കാർ പോയിട്ട് ഒരു കുഞ്ഞു സൈക്കിൾ പോലും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു എന്ന് സന്തോഷ് പണ്ഡിറ്റ്.