പുതുച്ചേരിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരളം തുടങ്ങി

keralamകോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തു കേരളം ആദ്യജയം നേടി. ആദ്യപകുതിയില്‍ ഒന്നും രണ്ടാംപകുതിയില്‍ രണ്ടു ഗോളുകളുമാണ് ആതിഥേയരായ കേരളം നേടിയത്. ആദ്യ ഗോള്‍ കെഎസ്ഇബി താരം ജോബി ജസ്റ്റിന്‍ നേടിയപ്പോള്‍ രണ്ടു ഗോളുകള്‍ നായകന്‍ പി. ഉസ്മാന്റെ വകയായിരുന്നു.

ലളിതമായ മുന്നേറ്റങ്ങളിലൂടെ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെടുത്ത കേരളത്തിന് ഇതിലും കൂടുതല്‍ ഗോളുകള്‍ നേടി വിജയിക്കാമായിരുന്നു. എന്നാല്‍ അലക്ഷ്യമായ ഷോട്ടുകളും ആസൂത്രണത്തിലെ പോരായ്മകളുമാണ് മൂന്നു ഗോളില്‍ ഒതുക്കിയത്.

കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഏതാണ്ടു രണ്ടായിരം ആരാധകരെ സാക്ഷിയാക്കിയാണ് കേരളം കുതിപ്പു നടത്തിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ വലതുവിംഗിലൂടെ കുതിച്ച അണ്ടര്‍21 താരം ജിഷ്ണു ബാലകൃഷ്ണന്‍ എതിര്‍ ബോക്‌സിന്റെ മൂലയില്‍ നിന്നു ബോക്‌സിലേക്കു നല്‍കിയ ഉജ്വലമായ ക്രോസ് ജോബി ജസ്റ്റിന്‍ ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ഉയര്‍ന്നെത്തിയ പന്ത് രക്ഷപ്പെടുത്താന്‍ പുതുച്ചേരി ഗോളി ഡാനിയല്‍ റോക്കിനായില്ല. (10).

തുടര്‍ന്നു വീണ്ടും കേരളത്തിന്റെ മുന്നേറ്റം. മധ്യനിരയില്‍ നിന്നു ജിഷ്ണു കളി നിയന്ത്രിച്ചതോടെ കേരളത്തിന്റെ മുന്‍നിര ചലിച്ചു തുടങ്ങി.സ്‌െ്രെടക്കര്‍മാരായ ജോബി ജസ്റ്റിനും ഉസ്മാനും നിരന്തരം പന്തെത്തിയതോടെ പുതുച്ചേരി ഗോള്‍മുഖം ആടിയലുഞ്ഞു. ജിഷ്ണു ബാലകൃഷ്ണന്‍ ജോബി ജസ്റ്റിന്‍ കൂട്ടുകെട്ട് പലവട്ടം പുതുച്ചേരി പ്രതിരോധത്തെ പരീക്ഷിച്ചു. ഇതോടെ പുതുച്ചേരിയുടെ മധ്യനിരയും പ്രതിരോധനിരയും സംഘം ചേര്‍ന്നു കേരളത്തെ തടയുകയായിരുന്നു.

24ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ജിഷ്ണുബാലകൃഷ്ണനാണ് എടുത്തത്. ബോക്‌സിലേക്കു ഉയര്‍ത്തി നല്‍കിയ പന്ത് തട്ടിതിരിഞ്ഞെത്തിയത് വീണ്ടും ജിഷ്ണുവിന്റെ കാല്‍ചുവട്ടില്‍. അടുത്ത നിമിഷം വീണ്ടും ജിഷ്ണുവിന്റെ ക്രോസ്. പന്തെത്തിയത് ജൂണിയര്‍ താരം ഷഹല്‍ അബ്ദുള്‍സമദിന്. പോസ്റ്റിനു തൊട്ടടുത്ത് നിലയുറപ്പിച്ചിരുന്ന ഷഹലിന്റെ കനത്ത ഷോട്ട് ഗോളെന്നു തോന്നിച്ചെങ്കിലും പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു.

മറുവശത്ത് സ്‌െ്രെടക്കറായ യുവതാരം മിയ്യനാറിനെ കേന്ദ്രീകരിച്ചായിരുന്നു പുതുച്ചേരി ആക്രമണം മെനഞ്ഞത്. ! രണ്ടാംപകുതിയില്‍ കേരളം ആക്രമണം വ്യാപിപ്പിച്ചതോടെ കേരളത്തിനു കൂടുതല്‍ അവസരങ്ങള്‍ കൈവന്നു. അമ്പത്തിയേഴാം മിനിറ്റില്‍ കേരളം രണ്ടാം ഗോള്‍ നേടിയത് ഇതുമൂലമായിരുന്നു.

കോര്‍ണര്‍ ഭാഗത്തിനു സമീപം ഡിഫന്‍ഡര്‍ എസ്. ലിജോയുടെ ത്രോ ബോള്‍ സ്വീകരിച്ച ജോബി ജസ്റ്റിന്‍ പന്തു നേരെ നായകന്‍ പി. ഉസ്മാനു കൈമാറി. ബോക്‌സിനുള്ളില്‍ വച്ച് ഉസ്മാന്‍ പന്തു ബാക്ക്ഹീല്‍കൊണ്ടു പുതുച്ചേരിയുടെ വലയിലേക്കു തള്ളിയിട്ടു. ഈസമയം പന്തു കാണാനാവാതെ നില്‍ക്കുകയായിരുന്നു പുതുച്ചേരി ഗോളി ഡാനിയല്‍. (20). 66ാം മിനിറ്റില്‍ കേരളം ലീഡുയര്‍ത്തി.

ഇത്തവണ എതിര്‍ പോസ്റ്റിനരികില്‍ നിന്നു ജോബി ജസ്റ്റിന്‍ നല്‍കിയ പന്തുമായി മുന്നേറിയ ഉസ്മാന്റെ ഗ്രൗണ്ട് ഷോട്ട് ഗോളിയെ കീഴടക്കി വലയിലെത്തി. (30).ആദ്യമത്സരത്തില്‍ കര്‍ണാടകയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു ആന്ധ്രാപ്രദേശും ആദ്യ ജയം നേടി.

വി. മനോജ്

Related posts