സിനിമ റിവ്യൂവിലൂടെ ആളുകൾക്ക് സുപരിചിതനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ആറാടുകയാണ് എന്ന ഒറ്റ ഡയലോഗിലൂടെ ആളുകളുടെ മനസിൽ ചേക്കാറാൻ അദ്ദേഹത്തിന് വേഗത്തിൽ സാധിച്ചു. ഇപ്പോഴിതാ ചലച്ചിത്ര താരം ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഡോ. എലിസബത്ത് ഉദയനെ താൻ കാമത്തോടെ അല്ല നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇരു കുടുംബങ്ങളും അക്കാഡമിക് കേന്ദ്രീകൃതമാണ്. അതിനാൽ തന്നെ നല്ല ഉദ്ദേശത്തോടെയാണ് വിവാഹകാര്യം സംസാരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.
ബാല കോകിലയെ കല്യാണം കഴിച്ചു. അതു പോലെ എലിസബത്തിന് വേറെ കല്യാണം കഴിച്ചു കൂടെ എന്ന് സന്തോഷ് ചോദിച്ചു. ആണുങ്ങൾക്ക് മാത്രം എന്തും ചെയ്യാം. പെണ്ണുങ്ങൾക് ബാധകം അല്ലെ കല്യാണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഞാൻ ഡോ. എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. ലസ്റ്റ്ലസ് അപ്രേോച്ച് ആണ്. തെറ്റിദ്ധരിക്കരുത്. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. അവരും ഡിപ്രഷൻ മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ എൻജിനീയർ ആണ്.ഇപ്പോൾ പിഎച്ച്ഡി ചെയുന്നു. അവർ ഡോക്ടർ ആണ്. എന്റെ ഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. അവരുടെഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. iam telling this with good intention. From santhosh VARKEY or ആറാട്ട് അണ്ണൻ.