മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ച വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. പല നായികമാരോടും തനിക്ക് പ്രേമം തോന്നിയിട്ടുണ്ടെന്ന സന്തോഷ് വർക്കിയുടെ വെളിപ്പെടുത്തൽ പല വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
സോഷ്യൽ മീഡിയ സന്തോഷ് വർക്കിയെ ട്രോളുകൾ കൊണ്ട് ആറാടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്ക് പ്രേമം തോന്നിയ പുതിയ നായികയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അയാൾ. നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ്. മഞ്ചു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ്. അവർക്കൊരു കുട്ടി ഉള്ളതൊന്നും തനിക്ക് ഒരു പ്രശ്നമല്ല. അതുകൊണ്ടുതന്നെ മീനയ്ക്കൊരു ജീവിതം കൊടുക്കാൻ താൽപര്യമുണ്ടെന്നാണ് സന്തോഷ് വർക്കി വ്യക്തമാക്കിയിരിക്കുന്നത്.
വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകൾ സന്തോഷിനെതിരേ വിമർശനവുമായി രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്ന അവസ്ഥയിലേക്ക് എത്തരുത് എന്നു സന്തോഷ് വർക്കിയെ ഉപദേശിക്കുകയാണ് സോഷ്യൽമീഡിയ.