ര​ക്ത​ദാ​ന ദി​നം നാ​ളെ ! എ​ത്ര തി​ര​ക്കാ​യാ​ലും സ​ന്തു എ​ത്തും ജീ​വ​ന്‍റെ തു​ടി​പ്പാ​കാ​ൻ; കാരണം സ​ന്തു​വി​ന്‍റെ ര​ക്ത​ഗ്രൂ​പ്പ് ദു​ർ​ല​ഭ​മാ​ണ്

ചേ​ർ​ത്ത​ല: വാ​ര​നാ​ട് മൂ​ല​യി​ൽ​വീ​ട്ടി​ൽ സ​ന്തു​വി​ന്‍റെ ര​ക്ത​ഗ്രൂ​പ്പ് ദു​ർ​ല​ഭ​മാ​ണ്. അ​തു​കൊ​ണ്ട് എ​ത്ര തി​ര​ക്കാ​ണേ​ലും ര​ക്തം കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന​വ​രു​ടെ മു​ന്പി​ൽ സ​ന്തു ദൈ​വ​ദൂ​ത​നെ പോ​ലെ ഓ​ടി​യെ​ത്തും.

എ ​നെ​ഗ​റ്റീ​വ് ഗ്രൂ​പ്പാ​യ സ​ന്തു ചേ​ർ​ത്ത​ല യു​വ​ർ കോ​ള​ജ് സോ​ഷ്യ​ൽ സ​ർ​വീ​സ് വിം​ഗി​ലെ പ്ര​വ​ർ​ത്ത​ക​നാ​ണ്. ഇ​പ്പോ​ൾ 32 വ​യ​സു​ള്ള സ​ന്തു ജോ​സ​ഫ് ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ​ക്കാ​ണ് ര​ക്തം പ​ങ്കു​വെ​ച്ച​ത്. എ​ല്ലാ മൂ​ന്നു മാ​സം കൂ​ടു​ന്പോ​ഴും ര​ക്തം ന​ല്കി സെ​ഞ്ച്വ​റി തി​ക​യ്ക്കാ​നാ​ണ് സ​ന്തു​വി​ന്‍റെ ആ​ഗ്ര​ഹം.

സ്വ​ന്തം വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ പ്ര​പ​ഞ്ച​ത്തി​ലെ തി​ര​ക്കു​ക​ൾ മാ​റ്റി​വെ​ച്ചാ​ണ് സ​ന്തു പ​ല​പ്പോ​ഴും ര​ക്തം ന​ല്കാ​നാ​യി എ​ത്തു​ന്ന​ത്. സ​ന്തു​വി​ന് ദി​വ​സേ​ന നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

ര​ക്ത​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ൾ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്പോ​ൾ ര​ക്ത​ദാ​താ​വി​ന് ഒ​രു ന​ഷ്ട​വു​മി​ല്ലാ​ത്ത ഈ ​സ​ൽ​പ്ര​വൃ​ത്തി എ​ല്ലാ യു​വാ​ക്ക​ളും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ന്തു​വി​ന്‍റെ ആ​ഹ്വാ​നം.

Related posts