ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയും ബിജെപി നേതാവുമായ സനു എൻ. നായർ നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന് പരാതി. എട്ടുപേരുടെ പരാതിയാണ് ഇതിനകം ചെങ്ങന്നൂർ പോലീസിൽ ലഭിച്ചത്.
2019 ൽ പത്തനംതിട്ട കല്ലറക്കടവ് സ്വദേശി മാന്പ്രവീട്ടിൽ നിഥിൻ ജി. കൃഷ്ണനിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
ചെങ്ങന്നൂർ കാരയ്ക്കാട് മലയിൽ വീട്ടിൽ സനു എൻ. നായർ, ബുധനൂർ തഴുവേലിൽ വീട്ടിൽ രാജേഷ് കുമാർ എറണാകുളം തൈക്കുടം, മുണ്ടോലി നടക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.