കൊച്ചി: സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ കണ്ട രക്തക്കറ വൈഗയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു.
മകളെ ദേഹത്തോടു ചേര്‍ത്തു ഞെരിച്ചു കൊലപ്പെടുത്തിയപ്പോള്‍ മൂക്കില്‍നിന്നു രക്തം വന്നെന്നും പുതപ്പുപയോഗിച്ചു രക്തം തുടച്ചുക്കളഞ്ഞെന്നുമാണു സനുവിന്റെ മൊഴി.
പുതപ്പിലെ രക്തം വാഷ് ബേസില്‍ കഴുകികളഞ്ഞെന്നും പറയുന്നു. എന്നാൽ ഈ പുതപ്പ് കണ്ടെടുക്കാനായിട്ടില്ല.
അതേസമയം, സനുമോഹനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
കൊച്ചിയിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിൽ പരിശോധന നടത്തും.
അതിനുശേഷം ഗോവയിലും മൂകാംബികയിലും സനുമോഹനെ അന്വേഷണ സംഘം തെളിവെടുപ്പിന് കൊണ്ടുപോകും.