കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നു വയസുകാരി വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താനാകാതെ പോലീസ്.
ഇയാള്‍ കടന്നു പോയതായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിരുന്നെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇദേഹത്തിന്റെ വാഹനം എവിടേക്കാണ് പോയതെന്ന് ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല.
കര്‍ണാടക പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹായത്തോടെ സനു മോഹനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലാണ് സനു മോഹന്റെ താമസം.
വര്‍ഷങ്ങളായി ഇയാള്‍ ഇവിടെ താമസിക്കുന്ന വിവരം ഏതാനും പേര്‍ക്കു മാത്രമാണ് അറിവുള്ളത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും ഇതിലൊന്നും പണം കണ്ടെത്താനായിട്ടില്ല.
തമിഴ്നാട്ടില്‍ പലയിടങ്ങളില്‍ നേരത്തേ ഇയാള്‍ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇവിടങ്ങളില്‍ സാന്പത്തിക തട്ടിപ്പ് നടത്തിയതിന് നടത്തിയശേഷമാണു കൊച്ചിയിലേക്കു മടങ്ങിയതെന്നാണു സൂചന. തട്ടിപ്പ് സംബന്ധിച്ച് ഇയാള്‍ക്കെതിരെ കേസുകളുള്ളതായും സൂചനയുണ്ട്.
ഇതു സംബന്ധിച്ചെല്ലാം അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ പറയുന്നു. സനു മോഹനെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഇയാള്‍ ഒളിച്ചുകഴിയാന്‍ സാധ്യതയുള്ള ചിത്രങ്ങളും പോലീസ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങൾ ലഭ്യമായേക്കാവുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടാന്‍ വൈകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
ഇതു ലഭ്യമായാല്‍ പ്രാഥമിക നിഗമനം പോലെ തന്നെ മുങ്ങിമരണം ആണോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.