കൊച്ചി: വൈഗ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതി സനുമോഹനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. അതേസമയം മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ കേസില്‍ മൊഴി നല്‍കിയവരുടെ സാന്നിധ്യത്തില്‍ സനു മോഹനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യും.
കേസില്‍ പോലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. വൈഗയെ കൊലപ്പെടുത്തും മുന്‍പ് ആലപ്പുഴയില്‍നിന്ന് കൊച്ചിയിലേക്ക് സനു മോഹന്‍ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കാനിറങ്ങിയ തുറവൂരിലെ ഹോട്ടലിലാണ് ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കേസിനെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണായകമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മൂന്നിന് ഇപ്പോഴത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ മുംബൈ പോലീസ് കോടതിയെ സമീപിച്ചേക്കും.