അന്ധവിശ്വാസം ?
കൊച്ചി: അന്ധവിശ്വാസം സനുവിനെ മകളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചോ? പോലീസ് അന്വേഷിക്കുകയാണ്. പെണ്കുട്ടി ജനിച്ചതിനുശേഷമാണ് തനിക്കു എല്ലാ തളര്ച്ചയും വന്നതെന്നു ഇയാള് വിശ്വസിച്ചോ?
ആത്മഹത്യ ചെയ്യാന് പോകുന്നവന് ഭാര്യയെ കൊലപ്പെടുത്താതെ മകളെ മാത്രം തെരഞ്ഞു പിടിച്ചതു എന്തിനുവേണ്ടിയാണ്. ഇത്രമാത്രം മകളെ സ്നേഹിക്കുന്ന അപ്പനു മകളെ കൊലപ്പെടുത്താന് കഴിയുമോ? ഇതെല്ലാം ഇയാളെ അന്ധവിശ്വാസിയാക്കിയോ? ചോദ്യങ്ങൾ ബാക്കിയാകുന്നു.
കങ്ങരപ്പടിയിലെ ഫ്ളാറ്റില്സംഭവിച്ചതെന്താണ്
കൊച്ചി: മാര്ച്ച് 21ന് രാത്രി 9.30നാണ് കങ്ങരപ്പടിയിലെ ഫ്ളാറ്റില് സനുമോഹനും മകള് വൈഗയും എത്തുന്നത്. ഇവിടെ അധികസമയം ചെലവഴിച്ചില്ല.
ഫ്ളാറ്റിനകത്ത് എന്താണ് സംഭവിച്ചത്. മകളെ കൊലപ്പെടുത്താന് തയാറായി തന്നെയാണോ സനുമോഹന് എത്തിയത്. എന്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയത്. മകളെ വേദനിപ്പിക്കാതെ മദ്യം നല്കി അബോധാവസ്ഥയിലാക്കിയതും എന്തിനാണ്.
അതിനുശേഷം ശ്വാസം മുട്ടിക്കാന് ശ്രമിച്ചു. വൈഗയുടെ ശരീരത്തില് ഒരു അടയാളം പോലുമില്ല. അബോധാവസ്ഥയില് കിടന്ന കുട്ടിയെ പുതപ്പില് പൊതിഞ്ഞു പുറത്തേക്കു പോകുന്ന സനുമോഹന്. സിസിടിവി കാമറകളെല്ലാം കേടായി കിടക്കുന്നു. എല്ലാം പ്ലാനിംഗും സനുമോഹന് തന്നെ എടുത്തോ.
ഫോണുകള് ഓഫാക്കിയത് എന്തിന്?
ഭാര്യയുടെ അടക്കം മൂന്നു ഫോണുകള് സനുവിന്റെ കൈയിലുണ്ടായിരുന്നു. മാര്ച്ച് 21ന് ഭാര്യ പിതാവിനെ വിളിക്കുന്നു. പിന്നീട് എല്ലാ ഫോണും ഓഫാകുന്നു. സംഭവത്തിനു ഒരു ദിവസം മുമ്പു തന്നെ സനുവിന്റെ പേരിലുള്ള ഫോണ് കേടാകുന്നു. അതു നന്നാക്കാന് കൊടുക്കുന്നു.
നിരവധി സിംകാര്ഡുകള് ഉപയോഗിച്ചിരുന്ന സനുമോഹന് എല്ലാംമുന്കൂട്ടി പ്ലാന് ചെയ്തിരുന്നു. ഒരു തരത്തിലും തന്നെ പിടികൂടാതെയിരിക്കാനുള്ള പദ്ധതി സനു തയാറാക്കി.
പോലീസിനെയും ബന്ധുക്കളെയും വട്ടംകറക്കി. ഭാര്യയുടെ ഉള്പ്പെടെ പലരുടെയും ഫോണുകള് സനു ഉപയോഗിച്ചു. എല്ലാവരെയും കബളിപ്പിച്ചു കൊണ്ടുള്ള സനുവിന്റെ തന്ത്രമായിരിക്കാം ഇതെല്ലാം.
സാമ്പത്തിക തട്ടിപ്പില് മുംബൈ പോലീസ് അന്വേഷിക്കുന്നപ്രതിയാണ് സനുമോഹന്. എന്നാല് നാട്ടില് മാന്യന്. വൈഗയുടെ സ്കൂളിലെ അധികൃതര്ക്കും ഫ്ളാറ്റിലെ ജനങ്ങള്ക്കും ഇത്രയും പ്രിയപ്പെട്ടവനില്ല.
എവിടെ ബിസിനിസ് നടത്തിയാലും തട്ടിപ്പ് നടത്തും. സ്വന്തം വീട്ടില് പോലും തട്ടിപ്പ് നടത്തുന്നവനായി സനുമോഹന് മാറി. എന്നാല് ഈ തട്ടിപ്പിനെല്ലാം പിന്നില് വൈഗയെ ഇല്ലായ്മ ചെയ്യാനുള്ള കാരണം എന്താണ്.