കൊച്ചി: വൈഗ കൊലകേസ് പ്രതി സനു മോഹന്‍ മുംബൈയില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിനായി മുംബൈ പോലീസ് കൊച്ചിയിലെത്തി. നാലംഗ പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്.
സനു മോഹനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്നു കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.എന്നാല്‍ വൈഗ കൊലപാതകക്കേസുമായി കൂടുതല്‍ തെളിവെടുപ്പും മറ്റും ആവശ്യമുള്ളതിനാല്‍ മുംബൈ പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന തൃക്കാക്കര സിഐ കെ. ധനപാലന് പറഞ്ഞു.
മൂന്നു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് സനു മോഹനെതിരേ മുംബൈയില്‍ കേസുള്ളത്.