കൊച്ചി: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണസംഘം ഇന്ന് കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തും. അന്വേഷണസംഘം കോയമ്പത്തൂരിലെത്തിയിട്ടുണ്ട്.
സനുവിന് കോയമ്പത്തൂരില്‍ പലരുമായും അടുത്ത ബന്ധമുണ്ട്. ഇയാളുമായി അടുപ്പമുള്ള പണമിടപാടുകാരെയും വാഹന ബ്രോക്കര്‍മാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
കോയമ്പത്തൂരിൽ ഇയാള്‍ വില്പന നടത്തിയ കാര്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിനൊപ്പം കോയമ്പത്തൂരില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും പോലീസ് തെളിവെടുപ്പും നടത്തും.
അതേസമയം സനു അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ വീണ്ടും കുഴയ്ക്കുകയാണ്. രണ്ടു ദിവസം കഴിയുന്നതോടെ മൊഴിയില്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ഇന്നലെ കങ്ങരപ്പടിയിലെ സനു മോഹന്റെ ഫ്ളാറ്റിലും വൈഗയുടെ മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു.
സനു മോഹന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി എച്ച്എംടിക്ക് സമീപത്തെ കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.