‘കുടിയന്റെ റാസ്പുടിന് വേർഷൻ’ എന്ന അടിക്കുറിപ്പോടെ വൈറലായ വീഡിയോയിലുള്ള ആളെ കണ്ടെത്തി സോഷ്യൽ മീഡിയ.
B Boy Zan എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സനു എന്ന കലകാരനാണ് “കുടിയന്റെ റാസ്പുടിന് വേർഷൻ’ ചെയ്തിരിക്കുന്നത്.
പ്രഫഷണൽ ഡാൻസറും നടനുമായ സനു നിരവധി വീഡിയോകൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. കേരളാ ധനുഷ് എന്നാണ് സനു സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.
സനുവിന്റെ റാസ്പുടിന്റെ ‘കുടിയൻ പതിപ്പ്’ മിനിട്ടുകൾക്കകമാണ് വൈറലായത്. വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇദേഹം കാഴ്ചയിൽ മദ്യപാനി എന്നു തോന്നിക്കും.
വൈറൽ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച ചുവടുകൾ അതേ രീതിയിൽ കൂളായി അനുകരിച്ചു.
ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിൻ തുമ്പ് കയ്യിൽ പിടിച്ചുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഡാൻസ്.
‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിൽ നിരവധി പേർ വീഡിയോ ഷെയർ ചെയ്തു.
നവീനിന്റെയും ജാനകിയുടെയും ഡാൻസ് വീഡിയോയ്ക്കൊപ്പം ഈ പുത്തൻ റാസ്പുടിൻ പതിപ്പു കൂടി ചേർത്തുള്ള വീഡിയോകൾ ഇപ്പോൾ പ്രചരിക്കുകയാണ്.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്.