സനുമോഹനും ഭാര്യ രമ്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. തൃക്കുന്നപ്പുഴയിൽ അടുത്തടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു ഇരുവരുടെയും വീടുകൾ.
നാട്ടിൻപുറത്തെ കണ്ടുമുട്ടലുകൾ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിതുറന്നു. സനു മോഹനെക്കുറിച്ച് ജന്മനാട്ടുകാർക്കും അറിവുകൾ പരിമിതം.
തൃക്കുന്നപ്പുഴയിലെ വീട്ടിൽ ഇപ്പോൾ സനുവിന്റെ വയോധികയായ മാതാവ് മാത്രമേയുള്ളൂ. അച്ഛൻ അടുത്തിടെ മരിച്ചു. ചില ബന്ധുക്കൾ സമീപത്തു താമസിക്കുന്നുണ്ട്.
അച്ഛൻ മോഹനൻ മരിച്ചപ്പോൾ പോലും സനു എത്തിയിരുന്നില്ല. ഏഴു കൊല്ലത്തിനിടെ സനു രണ്ടുമാസം മുമ്പൊരിക്കൽ നാട്ടിലെത്തിയിരുന്നു.
അന്ന് രമ്യയുടെ വീട്ടിലെത്തി പിതാവ് രാജുവുമായി വാക്കുതർക്കമുണ്ടാക്കിയതായി പറയപ്പെടുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ മാർച്ച് 21ന് കുടുംബസമേതം തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്.
രാത്രി 7.30-ന് വൈഗയുമായി മടങ്ങി. രമ്യയെ അമ്മാവന്റെ മകന്റെ വീട്ടിലാക്കിയശേഷം മകളുമായി എറണാകുളത്തേക്കു പോയത്. നാട്ടുകാർക്കും സനുവിനെക്കുറിച്ച് കാര്യമായ അറിവില്ല.