എനിക്കൊരു റിലേഷന്‍ ഷിപ്പുണ്ടെന്നും അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദ രോഗമുണ്ടായതെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ ഒര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്.
അതുകൊണ്ട് അത്തരത്തിലുള്ള അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് ആരും പറയേണ്ടതില്ല, അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. ഇതൊന്നുമല്ല എന്റെ വിഷാദത്തിന് കാരണമെന്ന് സനൂഷ.
അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാരണമാണ്.
ആ സമയത്ത് അനിയനും കുടുംബവും സുഹൃത്തുക്കളും എല്ലാം കൂടെ നിന്നതുകൊണ്ടാണ് എനിക്ക് കര കയറാന്‍ സാധിച്ചതെന്നും നടി പറയുന്നു