ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് സനുഷ. മമ്മൂട്ടിയുടെ കാഴ്ച്ച എന്ന ചിത്രത്തിലെ കൊച്ചു സനുഷയുടെ അഭിനയം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. അടുത്തകാലത്ത് സിനിമയ്ക്ക് ചെറിയൊരു ഇടവേള നല്കിയ താരം ഇപ്പോള്‍ തിരിച്ചെത്തുകയാണ്. പൂര്‍വാധികം ശക്തിയോടെ. കൊടിവീരനിലൂടെ സിനിമയിലേക്ക് എത്തുകയാണ്. ഷംന കാസിം മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ശശികുമാറാണ് ചിത്രത്തിലെ നായകന്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ അച്ഛനും അമ്മയും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് സനുഷ ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
മദ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞുകൊണ്ട് സനുഷ ചില കാര്യങ്ങള്‍ പറഞ്ഞത്. ബിയറാണോ വൈനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വൈന്‍ എന്ന് ഉത്തരം. വോട്കയോ വിസ്കിയോ എന്ന ചോദ്യത്തിന് വോട്ക എന്നും മറുപടി പറഞ്ഞു. ബിയറിന്റെ മണം ഇഷ്ടമല്ല എന്നാണ് സനുഷ പറയുന്നത്. കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് സനുഷയ്ക്ക് ഉത്തരമില്ല… ‘നെക്സ്റ്റ് ക്വസ്റ്റ്യന്‍’ എന്നായിരുന്നു ആ ചോദ്യത്തോടുള്ള പ്രതികരണം. വീട്ടുകാര്‍ അറിയാത്ത വേറെയും ചില കാര്യങ്ങള്‍ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്.
അനിയനും ചില ടിപ്സുകളൊക്കെ പറഞ്ഞുകൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു. എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ല എന്നാണ് സനുഷ പറയുന്നത്. എനിക്കെന്നോടാണ് ഏറ്റവും ഇഷ്ടം. ജീവിതത്തോടാണ് പ്രണയം എന്ന് സനുഷ ഉത്തരം പറഞ്ഞു. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ 1998ലാണ് സനുഷ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്മഷി, മീശമാധവന് തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി. നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്.
നായികയാകുന്നത് ദിലീപിന്റെ മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തില്‍. ആസിഫ് അലിയുടെ ഇഡിയറ്റ്സ് എന്ന ചിത്രത്തിലും നായികയായെത്തി. സപ്തമശ്രീ തസ്കരാ, മിലി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചെങ്കിലും നായിക വേഷമല്ലായിരുന്നു. വീഡിയോ കാണാം.