തൃശൂർ: നടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ഡി.ബാബുവിന്റെ വാദം മുഖവിലക്കെടുത്താണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. സനുഷയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ജുഡീഷ്യൽ ഒന്നാംക്ലസ് മജിസ്ട്രേറ്റ് വാണി രേഖപ്പെടുത്തിയിരുന്നു.