ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സനുഷ സന്തോഷ്. വളര്‍ന്ന് നായികയായെങ്കിലും മലയാളികള്‍ക്ക് ഇന്നും സനുഷ കൊച്ചുകുട്ടിയാണ്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലോക്ക്ഡൗണ്‍ കാലഘട്ടങ്ങള്‍ എല്ലാം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമായി നിരന്തരം താരം ആരാധകരുമായി സംവദിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം സിനിമയിലേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്തയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോള്‍ താരം ഒരു പുതിയ ഫോട്ടോ പങ്കുവെക്കുകയും അതിന് വ്യത്യസ്തമായ ഒരു ക്യാപ്ഷന്‍ നല്‍കുകയും ചെയ്തു.
എന്ത് ഫോട്ടോ പങ്കു വെച്ചാലും മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുകയാണ്. സാധാരണയായി മോശം കമന്റ് വന്നതിനു ശേഷമാണ് താരങ്ങള്‍ മറുപടി പറയാറുള്ളത്.
സനുഷ റൂട്ട് മാറ്റി പിടിച്ചിരിക്കുകയാണ്. താരത്തിന്റെ ക്യാപ്ഷന്‍ തന്നെ മോശം കമന്റ് ഇടുന്നവരുടെ മുഖത്തടിക്കുന്ന രൂപത്തിലായിരുന്നു.
എന്തോ ?? എങ്ങനെ ?? മോശം comments C«p attention വാങ്ങാന്‍ വന്നാ നല്ല തര്‍ക്കുത്തരവും കണക്കിന് മറുപടികളും കിട്ടും Don’t be mesmerised by my softer side – -swipe left എന്നാണ് താരം താരത്തിന് സുന്ദരമായ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
ഇങ്ങനെ ക്യാപ്ഷന്‍ ഇട്ടതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകര്‍ പ്രതികരിക്കാന്‍ തുടങ്ങി. ഒരാള്‍ കമന്റ് ചെയ്തത് ഇങ്ങനെയാണ്.
അതിനെ തക്കതായ മറുപടിയും താരം നല്‍കിയിട്ടുണ്ട്. അല്ലെങ്കിലും ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം എന്നാ കമന്റ് ആണ് താരം അടിക്കടി ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കിയത്.
എന്നാലും ഞാന്‍ ആലോചിക്കുന്നത് ഇപ്പോഴും കമന്റ് ഇട്ട് അറ്റന്‍ഷന് വേണ്ടി നിലവിളിച്ച് അണ്‍ഫോളോ പോലും ചെയ്യാതെ ഇവിടെ തന്നെ ഇരിപ്പുണ്ടല്ലോ എന്നാണ്.
നല്ല ചൊറിച്ചില്‍ ഉണ്ടെങ്കിലേ അണ്‍ഫോളോ ചെയ്തു അങ്ങ് പോയേക്കണം ! വിട്ടു കളയണം mistarrrrr എന്നാണ് താരം കമന്റ് ഇട്ട ആള്‍ക്ക് മറുപടി നല്‍കിയത്.