തൃശൂർ: ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവനടിയെ ശല്യം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വില്ലുകുറി സ്വദേശി അരുളപ്പന്റെ മകൻ ആന്റോ ബോസി(40) നെയാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കന്പാർട്ടുമെന്റിൽനിന്നു പിടികൂടിയത്.
മാവേലി എക്സ്പ്രസിന്റെ എസി കന്പാർട്ട്മെന്റിൽ യാത്രയ്ക്കിടയിൽ ഉറങ്ങുകയായിരുന്ന നടിയെ പ്രതി ശല്യപ്പെടുത്തുകയായിരുന്നു. നടി ഫോണ് മുഖേന പോലീസിൽ അറിയിച്ചു. തുടർന്ന് ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.