നാഷണൽ അമേരിക്കൻ മിസ് പേജന്‍റ് മത്സരം! ടെക്സസിനെ പ്രതിനിധീരിച്ച്‌ സാൻവി ശ്രീജിത്ത്

ഡാളസ് (ടെക്സസ്): ഡാളസ് പ്ലാനോയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ എട്ടാം ഗ്രേഡ് വിദ്യാർഥിനി സാൻവി ശ്രീജിത്ത് കാലിഫോർണിയ ഡിസ്നിലാന്‍റിൽ 19 മുതൽ 22 വരെ നടക്കുന്ന നാഷണൽ അമേരിക്കൻ മിസ് പേജന്‍റ് മത്സരത്തിൽ ടെക്സസ് സംസ്ഥാനത്തെ പ്രതിനിധീകരിക്കും.

2017 ജൂലൈയിൽ 180 മത്സരാർഥികൾ മാറ്റുരച്ച മിസ് ടെക്സസ് പ്രീ– ടീൻ മത്സരത്തിൽ സാൻവി കിരീടമണിഞ്ഞിരുന്നു. നാഷണൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് 1.5 മില്യണ്‍ ഡോളർ കാഷ് പ്രൈസ് കൂടാതെ സ്കോളർഷിപ്പും മറ്റു സമ്മാനങ്ങളം ലഭിക്കും.

പ്ലാനൊ ഫ്ളവർ മിഡിൽ സ്കൂൾ വിദ്യാർഥിനിയായ സാൻവി ഇന്ത്യയിലാണ് ജനിച്ചത്. എലിമെന്‍ററി സ്കൂൾ വിദ്യാഭ്യാസം ഫിലിപ്പീൻസിലായിരുന്നു. നാലാം ഗ്രേഡ് മുതൽ ടെക്സസ് പ്ലാനോയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. സിംഗ്, സ്പീച്ച്, തീയറ്റർ മത്സരങ്ങളിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള സാൻവി, സ്കൂളിലെ ഫാൾ മ്യൂസിക്കിൽ അസിസ്റ്റന്‍റ് ഡയറക്ടറാണ്. വൈൽഡ് ഫ്ളവർ ആർട്സ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റിവൽ ഫൈനലിസ്റ്റ് കൂടിയായിരുന്നു സാൻവി.

റിപ്പോർട്ട്: പി.പി ചെറിയാൻ

Related posts