ദംഗലിലൂടെ വരവറിയിച്ച നടിയാണ് സാന്യ മല്‍ഹോത്ര. ആമിര്‍ ഖാന് നായകനായ ആദ്യചിത്രത്തിലെ സാന്യയുടെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തു.
പിന്നീടിങ്ങോട്ട് തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു.
ദംഗലിന് മുമ്പ് തനിക്കുണ്ടായ ചില അനുഭവങ്ങള്‍ മുന്‍പൊരിക്കൽ നടി തുറന്നു പറഞ്ഞിരുന്നു.
താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയരാകുന്നതും നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യിപ്പിക്കുന്നതുമൊക്കെ ബോളിവുഡില്‍ പതിവാണ്. തന്നോടും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് സാന്യ പറയുന്നത്. താരം മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘ഞാന്‍ ഓര്‍ക്കുന്നുണ്ട്. ദംഗലിന്റെ സമയത്ത് ഒരാള്‍ എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറഞ്ഞു. അങ്ങനൊന്ന് കേട്ടിട്ടില്ലല്ലോ സഹോദരാ എന്ന് ഞാന്‍ പറഞ്ഞു.
ഒരാള്‍ക്ക് എങ്ങനെയാണ് എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറയാന്‍ പറ്റുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു ‘- സാന്യ പറയുന്നു.
തന്റെ ശരീരത്തിന്റെ കാര്യത്തില്‍ വളരെ സന്തുഷ്ടയാണെന്നും സാന്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ എന്റെ ശരീരത്തില്‍ സന്തുഷ്ടയാണ്.
മുംബൈയിലേക്ക് വന്ന സമയത്ത് ഒരുപാട് ഓഡിഷനുകള്‍ക്ക് പോകുമായിരുന്നു. മിക്കപ്പോഴും മേക്കപ്പില്ലാതെയാണ് പോവുക. എനിക്ക് ആത്മവിശ്വാസമുണ്ട്.
എടുക്കുമെങ്കില്‍ എടുക്കട്ടെ. ഇല്ലെങ്കില്‍ ഞാന്‍ പോവുകയാണ്. അതാണ് എന്റെ ആത്മവിശ്വാസം- സാന്യ പറഞ്ഞു.അന്ന് ആ നിർദേശങ്ങള്‍ അവഗണിച്ച സാന്യയെ തേടി അവരുടെ കഴിവ് മനസിലാക്കുന്ന സിനിമകള്‍ എത്തി. ഇന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടമുണ്ട് സാന്യയ്ക്ക്.