തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ കേസിൽ നടപടി കടുപ്പിച്ച് ക്രൈം ബ്രാഞ്ച്. വ്യാജ കെയ്സുകൾ ഉണ്ടാക്കിയ എസ്ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
കേസിൽ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിൽ കണക്കെടുപ്പ് ഉണ്ടായപ്പോൾ 350 വ്യാജ കേയ്സുകൾ ഉണ്ടാക്കി കണക്കെടുപ്പിൽ ഹാജരാക്കിയെന്ന കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കസ്റ്റഡിയും അറസ്റ്റിനുള്ള നീക്കവും നടക്കുന്നത്.
വെടിയുണ്ടകൾ നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.