തൃശൂർ: സപ്ന തിയേറ്റർ സ്ഥിതിചെയ്യുന്ന സ്ഥലത്തു മാൾ ഓഫ് ജോയിയുടെ അതിവിശാല ഷോറൂം പ്രവർത്തനം ആരംഭിക്കും. ജോയ് ആലുക്കാസ് ജ്വല്ലറി, ജോളി സിൽക്സ് തുടങ്ങിയ സ്ഥാപനങ്ങളാണു പ്രവർത്തിക്കുക.
ഏഴുവർഷമായി ശക്തൻ നഗറിൽ പ്രവർത്തിച്ചുവരുന്ന ഷോപ്പിംഗ് സെന്ററായ മാൾ ഓഫ് ജോയ് ആണ് തൃശൂരിന്റെ ഹൃദയഭാഗത്തേക്കു മാറുന്നത്. ഇതിനാൽ ശക്തൻനഗറിലെ മാൾ ഓഫ് ജോയിയുടെ പ്രവർത്തനം തത്കാലം നിർത്തിവച്ചു.
അത്യാധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടി അതിവിശാലമായ ഷോറൂമാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. എത്രയും വേഗം പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികളാണ് നടത്തുന്നത്.
ജോയ് ആലുക്കാസ് ജ്വല്ലറിയുടെ തൃശൂരിലെ സേവനം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഫാത്തിമനഗറിലുള്ള കോർപറേറ്റ് ഓഫീസിലെ ഹോൾസെയിൽ ഡിവിഷനിലേക്കു മാറ്റി.