സെയ്ഫ് അലിഖാന്റെ പുത്രി സാറാ അലിഖാന് ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങുന്നു. ഹൃതിക്ക് റോഷന്റെ നായികയായിയാണ് ഈ 24കാരി വെള്ളിത്തിരയിലെത്തുന്നതെന്നാണ് വിവരം. കാബില്‍ എന്ന പുതിയ ഹൃതിക് ചിത്രത്തില്‍ സാറയായിരിക്കും നായികയെന്നാണ് കേള്‍ക്കുന്നത്.അഗ്നിപഥിന്റെ സംവിധായകന് കരണ്‍ മല്‍ഹോത്രയും ഹൃതിക്കും വീണ്ടുമൊന്നിക്കുന്ന ചിത്രം കോമഡിയ്ക്കു പ്രാധാന്യം നല്‍കുന്നതായിരിക്കും.
കരണ്‍ ജോഹര്‍ ചിത്രത്തില്‍ സാറ അഭിനയിക്കുന്നതായി ഈ വര്‍ഷമാദ്യം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കരണും സാറയുടെ അമ്മ അമൃതാ സിംഗുമായുണ്ടായ അഭിപ്രായ വ്യത്യസത്തെത്തുടര്‍ന്ന് ആ പ്രൊജക്ട് ഒഴിവാകുകയായിരുന്നുവെന്നാണ് കേള്‍ക്കാന്‍ കഴിയുന്നത്. സെയ്ഫിന്റെ വീട്ടില്‍ നടക്കുന്ന വിരുന്നുകളില്‍ സാറയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ഈ പരിചയമാണ് സിനിമയിലേക്കുള്ള വഴിതെളിച്ചതെന്ന് സെയ്ഫിന്റെ കുടുംബത്തോടടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായതിനാല്‍ സാറ മോശമാക്കില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.