സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകൾ സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സാറയുടെ ട്രെൻഡി വസ്ത്രങ്ങൾ പോലും ബി ടൗണിൽ ചർച്ചയാണ്. ഇതിനിടെ താരത്തിന്റെ ഗ്ലാമറസ് നൃത്തച്ചുവടുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വിശ്വാത്മയിലെ സാത് സമുന്ദർ പാർ… എന്ന ഗാനത്തിനാണ് സാറ ചുവടുവച്ചത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ സാറ വീഡിയോ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സൗദാമിനി മട്ടുവിന്റെയും സിദ്ധാർത്ഥ് ഭണ്ഡാരിയുടെയും വിവാഹ സൽക്കാരത്തിനിടെയായിരുന്നു സാറയുടെ പ്രകടനം.
സാറയ്ക്ക് പുറമെ ശ്വേത ബച്ചൻ നന്ദ, കരണ്‍ ജോഹർ തുടങ്ങിയവരും ചുവടുവച്ചു. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഐശ്വര്യ റായ് തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു.