സിനിമയില്‍ നിലനില്ക്കണമെങ്കില് ഫിറ്റ്നസും ശരീര സൗന്ദര്യവും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷികമാണ്. താരങ്ങളെല്ലാം ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കുന്നവരാണ്. സിനിമയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് ബോളിവുഡിന്റെ സ്വന്തം താരപുത്രികളിലൊരാളായ സാറ അലി ഖാന് വ്യക്തമായ അഭിപ്രായമുണ്ട്.
സമ്മര്‍ദമുള്ള മേഖലയാണ് സിനിമയെന്നും സിനിമയില്‍ നിലനില്ക്കണമെങ്കില് അതിനെ അതിജീവിച്ചേ തീരൂവെന്നും താരം പറയുന്നു. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുന്നതിനായി സ്വയം പ്രാപ്തയാകേണ്ടതുണ്ട്. മാനസികമായി മാത്രമല്ല സിനിമയ്ക്കായി ശാരീരികമായ തയാറെടുപ്പുകളും നടത്തേണ്ടി വരാറുണ്ട്.
പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള കാര്യങ്ങളോട് അത്ര താല്പര്യമില്ലെന്നും സാറ പറഞ്ഞു. സ്വയം ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് കാര്യത്തിലും വിജയിക്കാം. ശരീരം വണ്ണം വെച്ചിരിക്കുകയാണെങ്കില്‍ ജിമ്മില്‍ പോയി അത് കുറയ്ക്കേണ്ടി വരും. വ്യായാമങ്ങളും ചെയ്യേണ്ടതായി വരും. സ്വന്തം രൂപഭാവത്തില്‍ ആത്മവിശ്വാസമുള്ളിടത്തോളം അത്തരത്തിലുള്ള സര്ജറികള്ക്കൊന്നും വലിയ പ്രസക്തിയില്ലെന്നും താരപുത്രി പറയുന്നു.