കരിക്കിന്‍വെള്ളം ബെസ്റ്റാ ! സാറ അലി ഖാന് ഏറ്റവും ഇഷ്ടമുള്ള പാനീയം കരിക്കിന്‍വെള്ളം; ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി സാറ പറയുന്നതിങ്ങനെ…

മലയാളികളുള്‍പ്പെടെ സിനിമാപ്രേമികളായ ചെറുപ്പക്കാരുടെയെല്ലാം പ്രേമഭാജനമാണ് ബോളിവുഡ് നടി സാറ അലി ഖാന്‍. ബോഡി ഫിറ്റ്നസിന് അതീവ പ്രധാന്യം നല്‍കുന്ന സാറയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്ന് മലയാളികളുടെ ഇഷ്ട പാനീയമായ കരിക്കിന്‍ വെള്ളമാണ്.

https://www.instagram.com/p/B7znOvdp2cB/?utm_source=ig_embed

ഇളനീര്‍ കുടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ഏറെ പോഷക ഗുണങ്ങളുള്ള ഇളനീരു കുടിച്ച് പുതിയ ആഴ്ച തുടങ്ങുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് സാറ അലി ഖാന്‍ പറയുന്നു.

https://www.instagram.com/p/B8MHuzZpwa4/

മുമ്പും കരിക്കിന്‍വെള്ളം കുടിക്കുന്ന ചിത്രം സാറ പങ്കുവച്ചിരുന്നു. നേരത്തെ കൂട്ടുകാരിക്കൊപ്പമുള്ള വെക്കേഷന്‍ ആഘോഷ ചിത്രങ്ങള്‍ സാറ പങ്കുവച്ചിരുന്നു. തന്റെ ഉറ്റ സുഹൃത്ത് കമ്യ അറോറയ്‌ക്കൊപ്പമായിരുന്നു സാറയുടെ വെക്കേഷന്‍ ആഘോഷം. കുമരകത്ത് ഹൗസ് ബോട്ടില്‍ നിന്നുള്ളതും പൂളില്‍ നിന്നുള്ളതുമായ ചിത്രങ്ങളാണ് അന്ന് സാറ പങ്കുവച്ചത്.

Related posts

Leave a Comment