മുംബൈ: ബോളിവുഡ് നടി സാറ അലി ഖാന്റെ ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. താനും കുടുംബവും പരിശോനയ്ക്കു വിധേയരായെന്നും ഫലം നെഗറ്റീവാണെന്നും നടി അറിയിച്ചു.
അമ്മയും നടിയുമായ അമൃത സിംഗ്, സഹോദരൻ ഇബ്രാഹിം എന്നിവർക്കൊപ്പമാണു സാറ താമസിക്കുന്നത്. ഡ്രൈവറെ ക്വാറന്ൈറൻ സെന്ററിൽ പ്രവേശിപ്പിച്ചു.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, മകൾ ആരാധ്യ ബച്ചൻ എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.