താരപുത്രിമാരില്‍ ഏറെ ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്. സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സെയ്ഫ് അലി ഖാന്റെ മകൾ സാറ എല്ലാവരുടെയും പ്രിയങ്കരിയായത്.
കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ഹിന്ദി സിനിമാ ലോകത്തെ മുന്‍നിര നായികയായി മാറി സാറ. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി തിളങ്ങി.
ആദ്യചിത്രം കേദാര്‍നാഥ് ചിത്രീകരണം നടക്കുന്ന സമയത്തു തന്നെ നായകന് സുശാന്ത് സിംഗ് രജ്പുത്തുമായി സാറ പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിരുന്നു.
കേദാര്‍നാഥ് ചിത്രീകരണത്തിനിടെ കൂടുതല്‍ സമയവും സുശാന്തിനൊപ്പമാണ് സാറ ഉണ്ടായിരുന്നത്. അന്ന് സുശാന്തുമായി ഡേറ്റിംഗിലാണ് സാറയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്നും സാറയുടെ അടുത്ത സുഹൃത്തായിരുന്നു സുശാന്ത്.
സുശാന്തിന് ശേഷം ബോളിവുഡ് യുവതാരം കാര്‍ത്തിക്ക് ആര്യനുമായി സാറ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീടു പുറത്തുവന്നു.
എന്നാലിപ്പോള്‍ പുറത്തുവരുന്ന ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കണ്ട് മറ്റൊരാളുമായി സാറ അലിഖാന് ഡേറ്റിംഗ് തുടങ്ങിയതായാണ് പപ്പരാസികൾ പറയുന്നത്.
ജെഹാന് ഹാന്‍ഡ എന്ന ആള്ക്കൊപ്പമുളള എറ്റവും പുതിയ ചിത്രങ്ങള്‍ സാറ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കേദാര്‍നാഥ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
കേദാര്‍നാഥിന് പുറമെ നിരവധി സിനിമകളില്‍ തിരക്കഥാകൃത്തായും ജെഹാന് എത്തി. സാറയ്ക്കൊപ്പമുളള ചിത്രങ്ങള്‍ ജെഹാന് ആണ് ഇന്‍സ്റ്റയില്‍ ആദ്യം പോസ്റ്റ് ചെയ്തത്.
പിന്നാലെ സാറ ഇത് റീപോസ്റ്റ് ചെയ്യുകയായിരുന്നു. ലവ് യൂ, ടേക് മീ ബാക്ക്… എന്നാണ് ജെഹാനൊപ്പമുളള ചിത്രങ്ങള്‍ക്ക് സാറ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ബീച്ചിന് സമീപം ജെഹാനെ സാറ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഇരുവരും ഒരുമിച്ചുളള ഹോളിഡേ ദിനത്തിലെ ചിത്രങ്ങളാണെന്ന് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍പും സാറ അലി ഖാനൊപ്പമുളള ചിത്രങ്ങള്‍ ജെഹാന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാറയുടെ ജന്മദിനത്തില് താരപുത്രിയുടെ ചിത്രങ്ങൾ ജെഹാൻ പോസ്റ്റ് ചെയ്തിരുന്നു.