ബോളിവുഡിലെ പ്രമുഖ താര ദമ്പതികളായ സെയിഫ് അലി ഖാനും കരീന കപൂറിനും മാസങ്ങള്‍ക്ക് മുന്‍പ് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിരുന്നു. കരീനയുടേത് ആദ്യ വിവാഹമായിരുന്നെങ്കിലും സെയിഫിന്റേത് രണ്ടാം വിവാഹമായിരുന്നു.
ആദ്യം നടി അമൃത സിംഗിനെയാണ് സെയ്ഫ് വിവാഹം കഴിക്കുന്നത്. ശേഷം ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. സെയ്ഫിനേക്കാളും പന്ത്രണ്ട് വയസിന് മൂത്ത ആളാണ് അമൃത സിംഗ്. ഇവരുടെ പുത്രിയാണ് സാറ അലി ഖാന്. ഇപ്പോള്‍ ബോളിവുഡ് സിനിമയിലെ യുവനായിക.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് നല്ലതാണെന്ന് പറയുകയാണ് സെയിഫ്-അമൃത ദമ്പതിമാരുടെ മകളായ സാറ. മുമ്പൊരു അഭിമുഖത്തില്‍ താരപുത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. 1991ലായിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹിതരാകുന്നത്.
സെയ്ഫിനേക്കാളും പ്രായം കൂടുതല്‍ അമൃതയ്ക്ക് ഉണ്ടെന്നുള്ളത് ഇവരുടെ ബന്ധത്തില്‍ യാതൊരു പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ പതിമൂന്ന് വര്‍ഷത്തിന് ശേഷം 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സെയ്ഫ് മറ്റൊരു പ്രണയത്തിലായതു കൊണ്ടാണ് അമൃതയുമായി വേര്‍പിരിയേണ്ടി വന്നതെന്നാണ് അന്നത്തെ ആരോപണം.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2012ലായിരുന്നു കരീന കപൂറുമായുള്ള സെയ്ഫിന്റെ വിവാഹം. ഇപ്പോള്‍ മാതാപിതാക്കളെ കുറിച്ച് സാറ പറഞ്ഞ വാക്കുകളാണ് തരംഗമാവുന്നത്.ഇത് വളരെ ലളിതമാണ്. നമ്മള് നോക്കുമ്പോള്‍ രണ്ട് ഓപ്ഷനാണ് ഇതില്‍ ഉണ്ടാവുക.
ഒന്നുകില്‍ ആരുമാരും സന്തുഷ്ടരല്ലാതെ ഒരേ വീട്ടില്‍ തന്നെ താമസിക്കാം. അല്ലെങ്കില്‍ വേര്‍പിരിഞ്ഞും ജീവിക്കാം. ഇവിടെ ഓരോരുത്തരും അവരവരുടെ സ്വന്തം ജീവിതത്തില്‍ സന്തുഷ്ടരാണ്. മാത്രവുമല്ല പിന്നീട് ഓരോ തവണ കണ്ടുമുട്ടുമ്പോഴും വ്യത്യസ്തമായൊരു സ്നേഹവും ഉന്മേഷവും ലഭിക്കും. ഞാന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
അവര്‍ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എനിക്ക് എല്ലാം നേടി തരുന്ന ആള് കൂടിയാണ്.എല്ലായിപ്പോഴും ഫോണില്‍ ലഭ്യമാവുന്നൊരു അച്ഛനും എനിക്കുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അപ്പോള്‍ തന്നെ സാധിക്കും.
ആത്യന്തികമായി അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നപ്പോള്‍ സന്തുഷ്ടരാണെന്ന് ഞാന്‍ കരുതുന്നില്ല. ആ സമയത്ത് ബന്ധം വേര്‍പ്പെടുത്തുക എന്നത് ഏറ്റവും മികച്ച തീരുമാനമായിരുന്നു. അവര്‍ രണ്ടുപേരും സ്വന്തമായ ലോകത്തിലും ജീവിതത്തിലും സന്തുഷ്ടരാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ അവരുടെ മക്കളും സന്തോഷത്തിലാണ്.
ഞങ്ങളെല്ലാവരും പ്രതീക്ഷിച്ചിരുന്നതിലും കൂടുതല്‍ സന്തോഷമുണ്ടെന്ന് സാറ പറയുന്നു.ഒരു ഫോട്ടോഷൂട്ടിന് എത്തിയപ്പോഴായിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. ആ ഫോട്ടോഷൂട്ട് നടക്കുമ്പോള്‍ തന്നെ സെയ്ഫ് അമൃതയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു.
അതുകൊണ്ട് ഡിന്നര്‍ കഴിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ അമൃത സെയ്ഫിനോട് തന്റെ വീട്ടിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. ഡിന്നറിന് ശേഷം ഇരുവരും പരസ്പരം സ്നേഹ ചുംബനങ്ങള്‍ കൈമാറി. ശേഷം രണ്ട് മുറികളില്‍ ഉറങ്ങി. ഷൂട്ടിംഗിന് പോകുന്നത് കൊണ്ട് രണ്ട് ദിവസം സെയ്ഫ് അമൃതയുടെ വീട്ടില്‍ തന്നെയാണ് താമസിച്ചത്.
സെയിഫിന്റെ കൈയില്‍ കാശില്ലായിരുന്ന ആ കാലത്ത് അമൃതയുടെ കൈയില്‍ നിന്നും നൂറ് രൂപ വാങ്ങിയ കഥ മുമ്പ് പ്രചരിച്ചിരുന്നു. ആദ്യം നൂറ് രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ എന്തുകൊണ്ട് എന്റെ കാറ് ഉപയോഗിച്ചുകൂടാ എന്ന് ഞാന്‍ ചോദിച്ചു.
തനിക്ക് പ്രൊഡക്ഷനില്‍ നിന്ന് കാറ് വരുമെന്നും അതിനാല്‍ അമൃതയുടെ കാറിന്റെ ആവശ്യമില്ലെന്നും പറഞ്ഞതായി മുമ്പൊരു അഭിമുഖത്തില്‍ അമൃത വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ പോലും തന്നേക്കാളും പ്രായം കുറഞ്ഞ ആളെ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നില്ല.
തന്റെ അടുത്ത് ക്ഷമയോടെ നിന്നിട്ടുള്ള ഏക വ്യക്തി സെയ്ഫ് മാത്രമായിരുന്നു. അത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നുമാണ് അമൃത പറഞ്ഞിരുന്നത്.