സാറ അലിഖാനും കാർത്തിക് ആര്യനും മെഴുകുതിരി വെട്ടത്തിൽ അത്താഴം കഴിക്കാൻ ഡൽഹിയിലെ ഹോട്ടലിൽ എത്തിയതാണ് ബോളിവുഡിൽനിന്നുള്ള പുതിയ വാർത്ത. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ട്.
ഇവർ അടുത്തതോടെ സാറയുടെ കാമുകനും ആദ്യചിത്രമായ കേദർനാഥിൽ നായകനുമായ സുശന്ത് സിംഗ് രജപുത് സാറയുമായുള്ള ബന്ധം അവസാനിപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. സുശന്ത് സാറയെ ഇൻസ്റ്റഗ്രാമിൽ അണ്‍ഫോളോ ചെയ്തു.
ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ലവ് ആജ്കൽ എന്ന ചിത്രത്തിലാണ് സാറയും കാർത്തികും ഇപ്പോൾ അഭിനയിക്കുന്നത്.
ബോളിവുഡിലെ സൂപ്പർതാരങ്ങളിൽ ഒരാളായ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറ അലിഖാൻ. കേദർനാഥിനുശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിന്‍പ ആയിരുന്നു രണ്ടാമത്തെ സാറയുടെ ചിത്രം. ഈ ചിത്രത്തിൽ രണ്‍വീർ സിംഗ് ആയിരുന്നു നായകൻ.