രണ്‍വീർ സിംഗ് നായകനാകുന്ന ആക്ഷൻ കോമഡി ചിത്രം സിന്പയിൽ നായികയാകാൻ സാറ അലിഖാൻ. ഈ സിനിമയിൽ നായികയാകാൻ ജാൻവി കപൂറിനെയും പരിഗണിച്ചിരുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ ഈ വർഷം അവസാനം തീയറ്ററുകളിലെത്തും.
സാറയുടെ അരങ്ങേറ്റ ചിത്രമെന്ന് അറിയപ്പെട്ടിരുന്ന കേദാർ നാഥ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മുമ്പ് സാറയ്ക്കെതിരെ പരാതിയുമായി മുംബൈ ഹൈകോടതിയെ സമീപിച്ചിരുന്നു.
2018 സെപ്തംബർ വരെ കേദാർനാഥിനായി മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് സാറ ഒപ്പു വെച്ച കരാറിലുണ്ടായിരുന്നു. എന്നാൽ സിംബയിൽ ഒപ്പു വെച്ചതിനെ തുടർന്ന് ജൂണ്‍ അവസാനം വരെ കേദാർനാഥിനായി ഡേറ്റ് തരാൻ സാധിക്കില്ലെന്ന് സാറ പറഞ്ഞു. തന്റെ മാനേജർ വഴിയാണ് അവർ ഇത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അറിയിച്ചത്.