സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ സെൽഫിയെടുക്കാൻ വന്ന ആരാധികയോട് തട്ടിക്കയറിയത്രേ. ആരാധിക തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
താൻ ഇപ്പോൾത്തന്നെ പ്രശസ്തയാണെന്നും കൂടുതൽ കൂടുതൽ ശ്രദ്ധയൊന്നും വേണ്ടെന്നും താരം ധാർഷ്ട്യത്തോടെ പറഞ്ഞുവെന്നും ആരാധിക ട്വീറ്റ് ചെയ്തു. അച്ഛന്റെയല്ലേ മകൾ, ഇങ്ങനെയല്ലേ പെരുമാറൂ എന്നൊക്കെയാണ് ഈ പോസ്റ്റിന് പ്രതികരണങ്ങൾ വന്നത്. ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സെയ്ഫ് അലി ഖാൻ പഴി കേട്ടത്.