മുംബൈ: നടൻ സുഭാഷ് യാദവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മറാഠി നടി സാറ ശ്രാവണ്‍ അറസ്റ്റിൽ. യാദവും സാറയും ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയശേഷം നടൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് സാറ രംഗത്തെത്തുകയായിരുന്നു.
ഈ പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന പേരിൽ ഇടപെട്ടയാൾ യാദവ് മാപ്പ് പറയുന്ന വിഡിയോ റെക്കോർഡ് ചെയ്തു. വീഡിയോ പുറത്തുവിടാതിരിക്കാൻ 15 ലക്ഷം രൂപ നൽകണമെന്നായിരുന്നു നടിയുടെയും സംഘത്തിന്റെയും ആവശ്യം.
എന്നാൽ ഇതിനിടെ തട്ടിപ്പ് സംഘത്തിലുളള ഒരാളുടെ കയ്യിൽ നിന്ന് വീഡിയോ പുറത്തു പോകുകയായിരുന്നു. ഇതോടെ നടൻ പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടിയേയും സംഘത്തേയും അറസ്റ്റ് ചെയയ്തു. ജാമ്യപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് തുടർന്ന് നടി ഇപ്പോൾ റിമാൻഡിലാണ്. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവണ്‍.