അബുദാബി: പുരുഷന്മാരുടെ പ്രഫഷണൽ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ആദ്യ വനിത കോച്ചായി ഇംഗ്ലണ്ടിന്റെ മുൻ വിക്കറ്റ്കീപ്പർ സാറാ ടെയ്ലർ.
അബുദാബി ടി10 ലീഗിലെ ടീം അബുദാബിയുടെ സഹപരിശീലകയായാണു സാറയെ നിയമിച്ചിരിക്കുന്നത്.ലീഗ് നവംബർ 19ന് ആരംഭിക്കും.
മികച്ച വിക്കറ്റ്കീപ്പർമാരിൽ ഒരാളെന്നു പേരെടുത്ത സാറ ഈ വർഷം മാർച്ചിൽ ഇംഗ്ലീഷ് പുരുഷ കൗണ്ടി ടീം സസെക്സിന്റെ വിക്കറ്റ്കീപ്പിംഗ് പരിശീലകയായി ചുമതലയേറ്റതോടെ ഒരു പുരുഷ കൗണ്ടി ടീമിന്റെ ആദ്യ സ്പെഷലിസ്റ്റ് വനിതാ കോച്ചെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.
2006 ഇംഗ്ലണ്ടിന്റെ കുപ്പായത്തിൽ അരങ്ങേറിയ സാറ പത്തു ടെസ്റ്റിലും 126 ഏകദിനങ്ങളിലും 90 ട്വന്റി 20 മത്സരങ്ങളിലും ഇറങ്ങി.
2019ൽ അന്തർദേശീയ ക്രിക്കറ്റിൽനിന്നു വിരമിച്ച താരം ഈ വർഷം പ്രഫഷണൽ ക്രിക്കറ്റിലേക്ക് ദ ഹണ്ണ്ട്രഡ്, സസെക്സിനായി വനിതാ ട്വന്റി20 കപ്പ് എന്നിവയിലൂടെ തിരിച്ചെത്തി.