
സാറ അലി ഖാൻ നായികയായ പുതിയ ചിത്രത്തിലെ ചുംബനരംഗത്തിനെതിരേ കത്രികവച്ച് സെൻസർ ബോർഡ്. ബോളിവുഡിലെ സൂപ്പർനായകൻ സെയ്ഫ് അലി ഖാന്റെയും ആദ്യഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ. ലവ് ആജ് കൽ എന്ന ചിത്രമാണ് താരം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
ഈ ചിത്രത്തിലെ ചുംബനരംഗം വെട്ടിക്കുറച്ചിരിക്കുകയാണ് സെൻസർ ബോർഡ്. അശ്ലീലത കലർന്ന ചില ഡയലോഗുകളും ഒഴിവാക്കിയിട്ടുണ്ട്. കാർത്തിക്കാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളിലും സെൻസർ ബോർഡ് കത്രിക വച്ചിട്ടുണ്ട്.
ഇംതിയാസ് അലിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ഇന്നു പ്രദർശനത്തിനെത്തും. പ്രണയത്തിന് പ്രാധാന്യം നൽകിയെടുത്തിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡ, ആരുഷി എന്നിവരും അഭിനയിച്ചിട്ടുണ്ട്.