അമിറുള്‍ ഇസ്ലാമിനെ തൂക്കിക്കൊല്ലുന്നത് കാടത്തരമെന്ന് ശാരദക്കുട്ടി, നിങ്ങള്‍ വെറും കൂതറക്കുട്ടിയാകല്ലെന്ന് സോഷ്യല്‍മീഡിയ

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ നല്കിയ വിധിക്കെതിരേ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശാരദക്കുട്ടി രംഗത്ത്. ഏതുതരം കൊലപാതകത്തിനും എതിരാണ് ഞാന്‍. അമീറുല്‍ ഇസ്ലാം ജിഷയെ കൊല്ലുന്നതും ജിഷയെ കൊന്നതിന്റെ പേരില്‍ ഭരണകൂടവും നീതിപീഠവും അമീറിനെ വധിക്കുന്നതും ഒരേ പോലെ തെറ്റു തന്നെ. വധശിക്ഷ എന്ന ആശയം ഒരു നൂറുകൂട്ടം നൈതികപ്രശ്നങ്ങളെ നേരിടുന്നുണ്ട്- ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ പറയുന്നു.

ഒരു വ്യക്തി ചെയ്യുന്ന കൊല തെറ്റാണെങ്കില്‍ ആ കൊലക്കെതിരെയുള്ള ശിക്ഷ, മറ്റൊരു കൊലയാകുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഒരാളുടെ ജീവന്‍ എടുക്കാന്‍ മറ്റൊരാളിന് അവകാശമില്ലാത്തതു പോലെ തന്നെ ഭരണകൂടത്തിനും അതിനവകാശമില്ല. കൊലക്കു കൊല എന്നത് പ്രാകൃതമായ ശിക്ഷാ നടപടിയാണ്. ബലാത്സംഗങ്ങളും മറ്റ് അക്രമവാസനകളും ഇല്ലാതാക്കാന്‍ തൂക്കിക്കൊല ഒരിക്കലും ഒരു പരിഹാരമല്ല. ബലാത്സംഗിയെ കൊന്നാല്‍ അക്രമിക്കപ്പെട്ട, മരിച്ചു പോയ പെണ്‍കുട്ടിക്ക് എന്തു നീതിയാണ് അതുകൊണ്ടു ലഭിക്കുക? ശാരദക്കുട്ടി ചോദിക്കുന്നു.

എന്നാല്‍ ശാരദക്കുട്ടിയുടെ പ്രതികരണത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വധശിക്ഷ അല്ലാതെ പിന്നെ ഇവനൊക്കെ ഒരു 10ലക്ഷം രൂപയോ വേറെ എന്തേലും സ്ഥാനമാനങ്ങളോ കൊടുക്കണമായിരിക്കും? മനുഷ്യാവകാശത്തിന്റെ പേരും പറഞ്ഞു കുറെ എണ്ണം പബ്ലിസിറ്റിക്കു വേണ്ടി ഇറങ്ങിക്കോളും- ഒരാളുടെ കമന്റ് ഇങ്ങനെ. ജിഷ ശാരദകുട്ടിയുടെ മകള്‍ ആയിരുന്നു എങ്കില്‍ ആത്മാര്‍ഥമായിആഗ്രഹിക്കുന്നു- മറ്റൊരാള്‍ പറയുന്നു മുമ്പും പല സംഭവങ്ങളിലും പ്രതികള്‍ക്കായി രംഗത്തുവന്നിരുന്ന ശാരദക്കുട്ടി അന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Related posts