ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്, എഴുത്തുകാരി ശാരദക്കുട്ടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്. നിയമപരമായി അത് ദേവാലയങ്ങളില്‍ നിരോധിക്കണം എന്നാണ് ശാരദക്കുട്ടി പോസ്റ്റ് ചെയ്തത്. ഇതിനു താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. ഈ പോസ്റ്റ് ചര്‍ച്ചയാവാന്‍ കാരണം കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ആളുകള്‍ സംശയത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്ന ദിലീപും ഭാര്യ കാവ്യയും കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശത്രുസംഹാര പൂജ കഴിപ്പിച്ചുവെന്ന വാര്‍ത്തയുമായി ബന്ധപ്പെടുത്തിയാണ്. ദിലീപ് ഭാര്യ കാവ്യാ മാധവനൊപ്പം നടത്തിയ ക്ഷേത്രദര്‍ശനത്തെ പരോക്ഷമായി വിര്മശിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. പുലര്‍ച്ചെ അതീവ രഹസ്യമായാണ് ദിലീപും കാവ്യയും ക്ഷേത്രദര്‍ശനം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെയും ഫേസ്ബുക്കിലൂടെ രൂക്ഷമായി ശാരദക്കുട്ടി പ്രതികരിച്ചിരുന്നു. എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ ഇനിമേല്‍ അനുവദിക്കില്ലെന്ന് അവര്‍ തുറന്നടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടന് ദിലീപ് ഭാര്യ കാവ്യാ മാധവനൊപ്പം നടത്തിയ ക്ഷേത്രദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പുതിയ പോസ്റ്റിലൂടെ ശാരദക്കുട്ടി.
Related posts
പുതിയ സ്കൂട്ടർ പകുതി വിലയിൽ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിയെടുത്തത് 800 കോടി; ഇരുപത്തിയാറുകാരൻ തട്ടിപ്പിന് തുടക്കമിട്ടത് പകുതിവിലയ്ക്ക് സ്കൂൾ ബാഗ് നൽകി…
എരുമേലി: പ്രമുഖ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ നല്‍കാമെന്ന വാഗ്ദാനത്തിലൂടെ തട്ടിപ്പിനിരയായവരിൽ എരുമേലിക്കാരും കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ...വേനൽക്കാലമാണ് സൂക്ഷിക്കുക.. കരിയില കത്തിക്കുന്നതിനിടെ തീ റബർ തോട്ടത്തിലേക്ക് പടർന്നു; അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു
കൊടുമണ്‍: അങ്ങാടിക്കല്‍ മഠത്തിലയ്യത്ത് മുരുപ്പേല്‍ ഷിബുഭവനത്തില്‍ ഓമനയെ (75) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടു. വീടിനു സമീപത്ത് കരിയിലയ്ക്കു തീ കത്തിച്ചപ്പോള്‍ സമീപമുള്ള...പ്രാരാബ്ദങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മനസ് മാറ്റി; ഭര്‍ത്താവിന്റെ വൃക്ക വിറ്റു കിട്ടിയ ലക്ഷങ്ങളുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; തകരുന്ന ഹൃദയവേദനയുമായി യുവാവ്
കോൽക്കത്ത: ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പത്തുലക്ഷം രൂപ കൈക്കലാക്കിയതിനുശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽപ്പെട്ട സാൻക്രെയ്ലിലാണ് നാടിനെ...