സ്വന്തം അഭിപ്രായങ്ങള്‍ ആരെയും കൂസാതെ വെട്ടിത്തുറന്ന് പറയുന്നതില്‍ യാതൊരു വിധത്തിലുള്ള മടിയും കാട്ടാത്ത വ്യക്തിയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശാരദക്കുട്ടി. തന്നെ കൊന്നാലും കുഴപ്പമില്ല എന്നാല്‍ സംഘിയെന്ന് വിളിക്കരുതെന്നാണ് ശാരദക്കുട്ടിയുടെ ഏറ്റവും പുതിയ പ്രസ്താവന. അതിനുള്ള കാരണവും ശാരദക്കുട്ടി വ്യക്തമാക്കുന്നുണ്ട്.
ആശയപരമായി സിപിഎമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ എന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുതെന്നും അതു തനിക്ക് അപമാനമാണെന്നും ശാരദക്കുട്ടി തന്റെ കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്നു പറയാന്‍ അവസാന നിമിഷത്തിലെങ്കിലും സ്ത്രീകളുടെ പന്തലിലേക്ക് പോകാന്‍ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് സഹതാപമുണ്ടെന്നും കഴിഞ്ഞദിവസം ശാരദക്കുട്ടി പറഞ്ഞിരുന്നു.
ആശയപരമായി സിപിഎമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ. അതില്‍ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാല്‍ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്. ശാരദക്കുട്ടി വ്യക്തമാക്കുന്നു.