ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പിരിമുറുക്കം നടക്കുമ്പോള്‍ കേരളത്തില്‍ സിനിമാമേഖലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തര്‍ക്കങ്ങള്‍ മുറുകികൊണ്ടിരിക്കുന്നു. എഴുത്തുകാരി ശാരദക്കുട്ടിയാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. കസബ തമ്മില്‍ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവന്, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാന്.. നിര നീണ്ടതാണ്..പാര്‍വ്വതി മാത്രമല്ല സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീ. പാര്‍വ്വതി കൂട്ടത്തില്‍ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം. തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അസ്ലീല വാക്കുകളുടെ കമ്പിപ്പാരകള്‍ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബര്‍ ഗുണ്ടകള്‍.- ശാരദക്കുട്ടി പറഞ്ഞു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
കസബ തമ്മില്‍ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവന്, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാന്.. നിര നീണ്ടതാണ്..പാര്‍വ്വതി മാത്രമല്ല സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീ. പാര്‍വ്വതി കൂട്ടത്തില്‍ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം. തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അസ്ലീല വാക്കുകളുടെ കമ്പിപ്പാരകള്‍ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബര്‍ ഗുണ്ടകള്‍.- ശാരദക്കുട്ടി പറഞ്ഞു.
സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെണ്‍ഫാന്‍. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആണ്‍ബോധവാഹകര്‍ ആയ സ്ത്രീകള്‍ എന്നും അതു തന്നെയാണ് ചെയ്യുന്നത്. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്. കസബയില്‍ വന്നത് മമ്മൂട്ടി ആയിരിക്കാം.മോഹന്‍ലാല്‍, ദിലീപ്, ആരും മോശമല്ല. മമ്മൂട്ടിക്കെതിരെ മാത്രമല്ല, മമ്മൂട്ടിമാര്‍ക്കെതിരെ. പാര്‍വ്വതിക്കൊപ്പം മാത്രമല്ല, പാര്‍വ്വതിമാര്‍ക്കൊപ്പം.. സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കില്‍ പ്രതിരോധവും സെലക്ടീവാകരുത്.