ബാല താരങ്ങളല്ലാതെ മലയാള സിനിമയില്‍ ഒരു ക്യൂട്ട് മുഖം ഉണ്ടെങ്കില്‍ അത് ശരണ്യാ മോഹന്റേതായിരുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ നടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. നടിയില്‍ നിന്ന് അമ്മയിലേക്കുള്ള മാറ്റത്തിലെ താരത്തിന്റെ മാറ്റം കണ്ടുള്ള ഞെട്ടലിലാണ് ഇപ്പോള്‍ ആരാധകര്‍. പ്രസവത്തോടെ ശരീരഭാരം വര്‍ധിച്ച ശരണ്യ വേഗം തന്നെ ക്യൂട്ട് നായികയായി മടങ്ങി വരണമെന്നാണ് ആരാധകരുടെ ആവശ്യം.
2016 ഓഗസ്റ്റ് മാസത്തിലാണ് ശരണ്യയ്ക്കും ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനും കുഞ്ഞ് പിറന്നത്. അനന്തപദ്മനാഭന്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. 2015 സെപ്റ്റംബര്‍ 6 നാണ് ശരണ്യ മോഹനും ഡോ. അരവിന്ദ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടുകാര്‍ ആലോലിച്ച് ഉറപ്പിച്ചു നടത്തിയ വിവാഹമായിരുന്നു. ദന്ത ഡോക്ടറാണ് അരവിന്ദ് കൃഷ്ണന്‍. വര്‍ക്കല ഡെന്റല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അരവിന്ദ്, കോവളത്തും തിരുവനന്തപുരത്തും ഡന്റല്‍ ക്ലിനിക്കും നടത്തി വരുന്നു.
ബാലതാരമായിട്ടാണ് ശരണ്യ മോഹന്‍ സിനിമയില്‍ എത്തിയത്. ഹരികൃഷ്ണന്‍സ്, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. വളര്‍ന്ന ശേഷം ശരണ്യ തമിഴിലേക്ക് ചുവട് മാറ്റി. നായിക വേഷങ്ങളും സഹോദരി വേഷങ്ങളും ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ഒരുനാള്‍ ഒരു കനവ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ എത്തിയത്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ മോഹന്‍ ശ്രദ്ധിക്കപ്പെട്ടത്. യാരടി നീ മോഹിനി, വേലായുധം എന്നീ ചിത്രങ്ങളിലെ വേഷം നടിയ്ക്ക് ഏറെ പ്രശംസകള്‍ നേടികൊടുത്തു.
മലയാളത്തില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ ശരണ്യ മോഹന്‍ ചെയ്തിട്ടിള്ളൂ. കെമിസ്ട്രി, പൊന്നുകൊണ്ടൊരു ആള്‍രൂപം, നാടകമേ ഉലകം, ഇന്നാണ് ആ കല്യാണം, പേരിനൊരു മകന്‍ എന്നീ ചിത്രങ്ങള്‍ മാത്രം. അഭിനയത്തിന് പുറമെ ശരണ്യ മോഹന്‍ ഒരു നര്‍ത്തകി കൂടെയാണ്. അനുജത്തിയും പ്രൊഫഷണല്‍ ഡാന്‍സറാണ്. ശരണ്യയും അനിയത്തിയും നടത്തിവരുന്ന ഒരു നൃത്തവിദ്യാലയവും ഉണ്ട്.