എന്റെ പടച്ചോനെ. മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’ ഇന്നലെ മമ്മൂട്ടി ഫെയ്സ് ബുക്കില് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നടി ശരണ്യാ മോഹന് ഇട്ട കമന്റായിരുന്നു ഇത്. ശരണ്യയുടെ വേരിഫൈഡ് പേജില് നിന്ന് ഇത്തരം ഒരു കമന്റ് വന്നതോടെ താരത്തിനോട് വിശേഷങ്ങള് ചോദിച്ച് ആരാധകരും കൂടി.
എല്ലാവരുടേയും ചോദ്യങ്ങള്ക്കും ഉത്തരം നല്കി അല്പസമയം താരവും ലൈവായി നിന്നു. ചോദിച്ചവര്ക്കെല്ലാം ഹായ്, ഹലോ നല്കിയായിരുന്നു പ്രതികരണം. ഇനിയും നിന്നാല് മകന് ഓടിയ്ക്കും എന്ന് പറഞ്ഞാണ് താരം ചാറ്റ് അവസാനിപ്പിച്ചത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായതിനെ തുടര്ന്ന് അഭിനയ ജീവിതത്തില് നിന്ന് താത്കാലികമായി വിട്ട് നില്ക്കുകയായിരുന്നു താരം.