ആ​രോ ത​ല​യ്ക്ക് പു​റ​കി​ൽ അ​ടി​ക്കു​ന്ന പോ​ലെ വേ​ദ​ന, ആ​ദ്യം മൈ​ഗ്രേ​ൻ ആ​ണെ​ന്നു ക​രു​തി എ​ന്നാ​ൽ…​ശ​ര​ണ്യ​യു​ടെ ഓ​ർ​മ​ക​ളി​ൽ അ​മ്മ

സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യു​മെ​ല്ലാം മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി​രു​ന്നു ശ​ര​ണ്യ ശ​ശി. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച താ​രം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും ശ​ര​ണ്യ​യു​ടെ മു​ഖം അ​ത്ര പെ​ട്ടെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന് 11 ത​വ​ണ​യാ​ണ് ശ​ര​ണ്യ സ​ർ​ജ​റി​ക്ക് വി​ധേ​യ​യാ​യ​ത്. ഇ​പ്പോ​ഴി​താ ത​ന്‍റെ മ​ക​ൾ​ക്ക് കാ​ൻ​സ​റാ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ശ​ര​ണ്യ​യു​ടെ അ​മ്മ ഗീ​ത.

“ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​ണ് ശ​ര​ണ്യ​യ്ക്ക് ത​ല​വേ​ദ​ന വ​രു​ന്ന​ത്. കു​ടം കൊ​ണ്ട് ആ​രോ ത​ല​യ്ക്ക് പു​റ​കി​ൽ അ​ടി​ക്കു​ന്ന പോ​ലെ വേ​ദ​ന വ​രു​മെ​ന്ന് അ​വ​ൾ പ​റ​യു​മാ​യി​രു​ന്നു. കു​റ​ച്ച് സ​മ​യം അ​തു​ണ്ടാ​കും പി​ന്നെ അ​ങ്ങ് പോ​കും. അ​തി​ക​ഠി​ന​മാ​യി വേ​ദ​ന വ​ന്നാ​ൽ പെ​യി​ൻ കി​ല്ല​ർ എ​ടു​ത്ത് ക​ഴി​ക്കും അ​ഭി​ന​യി​ക്കാ​ൻ പോ​കും. അ​വി​ടെ ഉ​ള്ള​വ​ർ മൈ​ഗ്രേ​ന്‍റേ​ത് ആ​യി​രി​ക്കും ന​ല്ലൊ​രു ന്യൂ​റോ​ള​ജി​സ്റ്റി​നെ കാ​ണി​ക്കാ​ൻ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ൾ മൈ​ഗ്രേ​നി​നു​ള്ള ഗു​ളി​ക ത​ന്നു. പ​ക്ഷേ അ​ത് ക​ഴി​ച്ചി​ട്ടും മാ​റു​ന്നി​ല്ല. വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ൾ ഡോ​ക്ട​ർ​ക്ക് എ​ന്തോ പ​ന്തി​കേ​ട് തോ​ന്നി. എം​ആ​ർ​ഐ സ്കാ​നിം​ഗ് എ​ടു​ക്കാ​ൻ എ​ഴു​തി ത​ന്നു. അ​ന്ന് അ​തി​ന് അ​വ​ൾ സ​മ്മ​തി​ച്ചി​ല്ല. വേ​റൊ​രു ദി​വ​സം ഡ്രെ​സ് എ​ടു​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് നേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ഡ്രൈ​വ​റി​നോ​ട് പ​റ​ഞ്ഞു.

സി​ടി എ​ടു​ക്കാ​ൻ അ​യ​ച്ചു. അ​തി​ന് അ​ഞ്ചോ പ​ത്തോ മി​നി​റ്റ് മ​തി. പ​ക്ഷേ ഇ​വ​ളെ അ​വി​ടു​ന്ന് ഇ​റ​ക്കു​ന്നി​ല്ല. ഡോ​ക്ട​ർ​മാ​ർ എ​ല്ലാ​വ​രും അ​തി​ന​ക​ത്തേ​ക്ക് ഓ​ടു​ന്നു​ണ്ട്. അ​പ്പോ​ഴേ​ക്കും എ​ന്തോ പ്ര​ശ്നം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​യി എ​നി​ക്ക്. അ​വി​ടെ​ന്ന് എം​ആ​ർ​ഐ എ​ടു​ക്കാ​ൻ പോ​യി. ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത് കേ​ട്ട് അ​വ​ൾ​ക്ക് കാ​ര​ണം മ​ന​സി​ലാ​യി.

പ​ക്ഷേ എ​ന്നോ​ട് ഒ​ന്നും പ​റ​യ​രു​തെ​ന്ന് അ​വ​ൾ അ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് സം​ഗ​തി സീ​രി​യ​സ് ആ​ണെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം സ​ർ​ജ​റി ചെ​യ്യ​ണം എ​ന്ന്. സ​ത്യം പ​റ​ഞ്ഞാ​ൽ ഒ​രു നി​സ​ഹാ​യ അ​വ​സ്ഥ ആ​യി​രു​ന്നു എ​നി​ക്ക്. മ​ക​ൻ പൊ​ട്ടി​പൊ​ട്ടി ക​ര​യു​ക​യാ​ണ്. സ​ർ​ജ​റി ക​ഴി​ഞ്ഞാ​ലും ശ​ര​ണ്യ​യെ കി​ട്ടു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 28ന് ​ശ്രീ​ചി​ത്തി​ര​യി​ൽ അ​വ​ളെ അ​ഡ്മി​റ്റ് ചെ​യ്തു. പി​റ്റേ​ന്ന് ഓ​ണം. 30ന് ​സ​ർ​ജ​റി. ഇ​തൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും ശ​ര​ണ്യ എ​പ്പോ​ഴും ചി​രി​ക്കും. സ​ര്‍​ജ​റി​യു​ടെ ത​ലേ​ദി​വ​സം ഡു ​ഓ​ര്‍ ഡൈ ​എ​ന്നാ​ണ് ശ​ര​ണ്യ​യോ​ട് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. പൊ​തു​വി​ൽ ബ​ന്ധു​ക്ക​ളോ​ടാ​ണ് അ​വ​ര​ത് പ​റ​യു​ക. പ​ക്ഷേ അ​വ​ളോ​ട് ത​ന്നെ അ​വ​ർ പ​റ​ഞ്ഞു”, എ​ന്നാ​ണ് ഗീ​ത പ​റ​ഞ്ഞ​ത്. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ​ര​ണ്യ​യു​ടെ അ​മ്മ ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

Related posts

Leave a Comment