
കണ്ണൂർ: തയ്യിലിലെ ഒന്നരവയസുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യംചെയ്യലിനായി അമ്മ ശരണ്യയുടെ കാമുകൻ പോലീസ് സ്റ്റേഷനിൽ ഹാജരായില്ല.
കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനുവേണ്ടിയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ കണ്ണൂർ സിറ്റി സ്റ്റേഷനിൽ ഹാജരാകാൻ വലിയന്നൂർ സ്വദേശിയായ യുവാവിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
ഇയാൾ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ് അയയ്ക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.