തിരുവമ്പാടി: പിറന്നാൾ ദിനത്തിൽ വിദ്യാര്‍ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നക്കൽ തരണിയിൽ സാബു റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ സാബുവിനെ (13) യാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലിബ്സയുടെ 14 ാം ജന്മദിനമായിരുന്നു മരണം. രാവിലെ തൊട്ടടുത്ത വീടുകളിലെത്തി എല്ലാവര്ക്കും മധുര പലഹാരങ്ങള്‍ നല്‍കിയിരുന്നു.
പിന്നീടായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തിരുവമ്പാടി ഇന്‍ഫെന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
സഹോദരങ്ങള്‍: ലിയോണ്‍ സാബു, ലിലിയ സാബു.സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.