എന്റെ ഭര്ത്താവ് ഒരു ഹിന്ദുവും ഞാനൊരു റോമന് കാത്തലിക്കുമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള് 22 വര്ഷമായി. ഇതുപോലെ രണ്ട് മതത്തില് ഇരുന്നിട്ട് പോലും റിലീജിയനെക്കുറിച്ച് ഒരു വാക്ക് പോലും ഞങ്ങള് രണ്ട് പേര്ക്കുമിടയില് ഉണ്ടായിട്ടില്ലന്ന് ശരണ്യ പൊൻവണ്ണൻ.
ഞങ്ങള് ഏത് മതത്തിലാണെന്ന് മക്കള് ചോദിച്ചാല് അവരോട് എന്തു മറുപടി പറയണമെന്ന് അറിയാതെ ഞങ്ങളിരുവരും ചിരിക്കും. കാരണം അവരോട് ഏത് മതമാണെന്ന് പറയാന് പോലും അറിയില്ല. എല്ലാം ഒന്നാണെന്ന് പറയും. നിങ്ങളൊരു ചൈനക്കാരനെ കല്യാണം കഴിച്ചാല് പോലും എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് ഞാന് മക്കളെ കളിയാക്കാറുണ്ട്. അത്രയും ഞങ്ങള് ഓപ്പണായിട്ടുള്ളവരാണ്.
ഞങ്ങള്ക്ക് എല്ലാ മതവും ഒരുപോലെയാണ്. എല്ലാ ദൈവവും ഒന്നാണ്. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോകും. എല്ലാം സന്തോഷത്തോടെ ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ റംസാന്, ദീപാവലി, ക്രിസ്മസ്, ഈസ്റ്റര് ഞങ്ങള് ആഘോഷിക്കാറുണ്ടെന്ന് ശരണ്യ പൊൻവണ്ണൻ പറഞ്ഞു.