ഹരിപ്പാട് : അഞ്ചു മക്കളുടെ അമ്മ രോഗാവസ്ഥയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.
വാത്തുകുളങ്ങര രാജലക്ഷ്മി ഭവനിൽ സരസമ്മ (74 )ആണ്. ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ഇന്നലെ രാത്രി മരിച്ചത്.
രോഗബാധിതയായ അമ്മയെ മക്കൾ നോക്കാത്തതിനെ തുടർന്ന് ചെങ്ങന്നൂർ ആർ. ഡി. ഒ ഇടപെട്ടു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളും ആണ് ഇവർക്കുള്ളത്.
മക്കൾ എല്ലാം നല്ലനിലയിൽ!
മക്കൾ എല്ലാം നല്ല നിലയിലുമാണ് ആരോഗ്യവകുപ്പിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി വിരമിച്ച ഇവർ ഭർത്താവ് മരിച്ചതിന് ശേഷം പല മക്കളുടെയും അടുത്തായിരുന്നു താമസം.
അമ്മ രോഗശയ്യയിൽ അയതിനെത്തുടർന്നു മക്കൾ നോക്കാതെ ആയി ഒരു മാസം മുമ്പ് ഒരു മകൾ അമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്ഥലം വിട്ടെന്ന് പോലീസ് പറഞ്ഞു.
പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇതേത്തുടർന്നു സംഭവം ചെങ്ങന്നൂർ ആർ.ഡി.ഒ.യെ അറിയിച്ചു.
ആരും പ്രതികരിച്ചില്ല
മക്കളെ വിളിച്ചുവരുത്താൻ ആർ.ഡി.ഒ. ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ബുധനാഴ്ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആർ.ഡി.ഒ. കോടതിയിൽ ഹാജരാക്കി. അമ്മയെ നോക്കാൻ തയ്യാറകണമെന്ന വ്യവസ്ഥയോടെയാണ് ആർ.ഡി.ഒ. ഇവരെ ജാമ്യത്തിൽ വിട്ടത്.
ഇതിനുപിന്നാലെയാണു സരസമ്മ മരിച്ചത്. മരണശേഷം മക്കൾ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വിട്ടുകൊടുക്കുന്നതിൽ തീരുമാനമായിട്ടില്ല.
ആർ.ഡി.ഒ.യുടെ ഉത്തരവിനു വിധേയമായേ മൃതദേഹം മക്കൾക്കു വിട്ടുകൊടുക്കുകയുള്ളുവെന്ന് ഹരിപ്പാട് സി ഐ ബിജു വി. നായർ പറഞ്ഞു.
അത്യാസന്നനിലയിൽ ചികിത്സയിൽ കഴിയുമ്പോഴും മക്കളെ കാണാൻ സരസമ്മ ആഗ്രഹം പറഞ്ഞിരുന്നു. വിവരം അറിയിച്ചിട്ടും ആരും വന്നില്ലെന്നാണ് പോലീസ് പറയുന്നത്.