തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ സി. മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് സോളാർ കേസിലെ പരാതിക്കാരി രംഗത്ത്.
യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മർദമുണ്ടായിരുന്നു. താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. മനോജ് കുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കണം.
തെളിവ് പുറത്തുവിടാൻ താൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സോളാർ കേസ് പരാതിക്കാരി പറഞ്ഞു.
പരാതിക്കാരിയെക്കൊണ്ട് ക്കൊണ്ട് പലതും പറയിക്കുകയും യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തിനു പിന്നിൽ ഗണേഷ് ആണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു.
പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തൽ ശരിവച്ചിരുന്നു.