മക്കൾ നാലുപേരുണ്ടെങ്കിലും ആരും നോക്കാനില്ലാതെ വൃദ്ധയുടെ ജീവിതം കാവൽമാടത്തിൽ; കൂനിന്മേൽ കുരുപോലെ കാൻസർ രോഗവും; സ​ര​സ്വ​തിയുടെ ജീവിതകഥയിങ്ങനെ…

കു​ള​ത്തൂ​പ്പു​ഴ: വൃ​ദ്ധ​മാ​താ​വി​നെ അ​വ​ശ​ത​യി​ൽ കാ​വ​ൽ മാ​ട​ത്തി​നു​ള​ളി​ൽ ക​ണ്ടെ​ത്തി. കു​ള​ത്തൂ​പ്പു​ഴ അ​മ്പ​തേ​ക്ക​ർ സ​ര​സ്വ​തി​വി​ലാ​സ​ത്തി​ൽ കൃ​ഷ്ണ​ൻ നാ​ടാ​റി​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി(75)​ആ​ണ് വ​ലി​യേ​ല പൊ​രി​യ​ൽ​മു​ക്ക് നൂ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ പാ​ട​ത്തി​ന് ന​ടു​വി​ലെ ചെ​റ്റ​കു​ടി​ലി​ൽ ക​ഴി​യു​ന്ന​ത്.

മാ​ട​ത്തി​നു​ള​ളി​ൽ നി​ന്നും ഞ​ര​ക്ക​വും മൂ​ള​ലും കേ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വൃ​ദ്ധ​യെ അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ലു മ​ക്ക​ളെ വ​ള​ർ​ത്തി​യെ​ങ്കി​ലും അ​വ​സാ​നു നാ​ളു​ക​ളി​ൽ ഒ​രാ​ൾ പോ​ലും സ​ഹാ​യ​ത്തി​നി​ല്ല​ന്നാ​ണ് ഇ​വ​ർ പ​രി​ത​പി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് കൃ​ഷ്ണ​ൻ​നാ​ടാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ മ​ര​ണ​പ്പെ​ട്ടു പോ​യ​തി​നെ തു​ട​ർ​ന്ന് ആ​ദ്യ നാ​ളു​ക​ളി​ൽ മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു സ​ര​സ്വ​തി ക​ഴി​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ ഏ​റെ നാ​ൾ മു​മ്പ് മ​ക​ൻ മു​രു​ക​ൻ മ​ര​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് ന​ട്ടെ​ല്ലി​ന് പൊ​ട്ട​ലേ​റ്റ് എ​ഴു​നേ​ൽ​ക്കാ​നാ​വാ​തെ കി​ട​പ്പി​ലാ​യ​തോ​ടെ ഇ​വ​രു​ടെ ജീ​വി​ത ദു​രി​ത​വും തു​ട​ങ്ങി. കാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​രാ​യ ഇ​വ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പിന്‍റെ സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ല. പാ​ട​ത്തെ കാ​വ​ൽ​ക്കാ​ര​നാ​യ അ​മ്പ​തേ​ക്ക​ർ സ്വ​ദേ​ശി ത​ങ്ക​പ്പ​നാ​ണ് ഭ​ക്ഷ​ണ​വും വെ​ള​ള​വും ന​ൽ​കി ഇ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

Related posts