ഹരിപ്പാട് :ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു.
തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ഇടപ്പള്ളി തോപ്പ് ശരത് ഭവനത്തിൽ ചന്ദ്രന്റെ മകൻ ശരത്ചന്ദ്രൻ(26) ആണ് മരിച്ചത്.
കാട്ടിൽ മാർക്കറ്റിലെ പുത്തൻ കരി ദേവി ക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടയിൽ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നു പോലീസ് പറയുന്നു.
സ്വകാര്യ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് ശരത് ചന്ദ്രന്. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു . രണ്ടു സംഘമായി ചേരിതിരിഞ്ഞുള്ള തര്‍ക്കമാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത്.
തര്‍ക്കം തീര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ശരത് ചന്ദ്രനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കുത്തേറ്റു വീണ ശരത് ചന്ദ്രനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി മരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.